ഉള്ളൂർ: ആവശ്യധിഷ്ഠിത മിനിമം വേജസിനായി 1968ൽ ദേശവ്യാപകമായി നടത്തിയ ഏകദിന പണിമുടക്കിൽ പങ്കെടുത്ത 17 കേന്ദ്ര സർക്കാർ ജീവനക്കാർ കൊല്ലപ്പെട്ട ദിനം കോൺഫെഡറേഷൻ രക്തസാക്ഷി ദിനമായി ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റാഫ് യൂണിയൻ ആചരിച്ചു. അനുസ്‌മരണയോഗത്തിൽ മുൻ ജനറൽ സെക്രട്ടറി എ. ശെൽവരാജ് കുമാർ പതാക ഉയർത്തി. കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.വി. മനോജ് കുമാർ പ്രഭാഷണം നടത്തി. എം.ടി. അരുൺ, ഡി. വിനോദ്, എം.സി. അശ്വതി, സജി. എസ്, ജി. നന്ദകുമാർ എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് മെഡിക്കൽ കോളേജ് കാമ്പസിലെ രോഗികൾക്ക് അന്നദാനവും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |