ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് കേരള പൊലീസ് ആസ്ഥാനത്തേക്ക് ഭീഷണി സന്ദേശം. അണക്കെട്ട് തകർക്കുകയെന്ന ഉദ്ദേശ്യത്തോടെ ബോംബ് വച്ചതായാണ് വൈകിട്ട് 3.15 ഓടെ ഭീഷണി സന്ദേശം എത്തിയത്. തൃശ്ശൂരിൽ നിന്നുള്ള മൊബൈൽ നമ്പറിൽ നിന്നാണ് വിളി വന്നത്. നമ്പറിന്റെ ഉടമയെ പൊലീസ് കണ്ടെത്തി.
വിളിച്ചത് ഇയാൾ തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളെ കസ്റ്റഡിയിലെടുക്കാൻ തൃശ്ശൂർ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മുല്ലപ്പെരിയാറിലും പരിശോധന നടക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |