ലണ്ടൻ : ജയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ലോകപ്രശസ്തനായ ഹോളിവുഡ് നടൻ ഡാനിയൽ ക്രെയ്ഗിനെ ആദരിച്ച് ബ്രിട്ടൻ. താരത്തിനോടുള്ള ആദര സൂചകമായി ബ്രിട്ടീഷ് നാവിക സേന അദ്ദേഹത്തിന് കമാൻഡർ പദവി നൽകി ആദരിച്ചു. ഓണററി കമാൻഡർ ഡാനിയൽ ക്രെയ്ഗിന് നേവിയിലേക്ക് സ്വാഗതം. പതിനഞ്ച് വർഷത്തോളമായി സിനിമയിൽ, ക്രെയ്ഗിന്റെ ബോണ്ട് ബ്രിട്ടീഷ് ചാരസംഘടനയ്ക്ക് വേണ്ടി പ്രവർത്തിച്ച് ശത്രുക്കളുടെ പദ്ധതികൾ തകർക്കുകയാണ്. ഇതാണ് ബ്രിട്ടീഷ് നേവിയും ചെയ്യുന്നതെന്ന് റോയൽ നേവി അഡ്മിറൽ സർ ആന്റണി ഡേവിഡ് റഡാക്കിൻ പറഞ്ഞു.2006 ലെ സൂപ്പർ ഹിറ്റ് ബോണ്ട് ചിത്രമായ കാസിനോ റൊയലേ മുതൽ ബോണ്ട് ചിത്രങ്ങളുടെ ഭാഗമായ ക്രെയ്ഗ് ക്വാണ്ടം ഓഫ് സൊളേസ്, സ്കൈ ഫാൾ, സ്പെക്ടർ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ബോണ്ട് പരമ്പരയിലെ 25ാം ചിത്രമായ നോ ടൈം ടു ഡൈയിലും ക്രെയ്ഗാണ് നായകനായി എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |