SignIn
Kerala Kaumudi Online
Friday, 26 April 2024 8.56 PM IST

തലസ്ഥാനത്ത് ഡൽഹി തന്നെ

ipl

രാജസ്ഥാൻ റോയൽസിനെ 33 റൺസിന് തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി

അബുദാബി : മലയാളി നായകൻ സഞ്ജു സാംസണിന്റെ ഒറ്റയാൾ പോരാട്ടത്തിനും രാജസ്ഥാൻ റോയൽസിനെ രക്ഷിക്കാനായില്ല. ഐ.പി.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ രാജസ്ഥാനെ 33 റൺസിന് തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിൽ ഒന്നാമതേക്ക് തിരിച്ചെത്തുകയും ചെയ്തു.ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹി ആറുവിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തപ്പോൾ രാജസ്ഥാന് 121/6 എന്ന സകോറിലേ എത്തിയുള്ളൂ.സഞ്ജു പുറത്താകാതെ 70 റൺസുമായി പൊരുതിനോക്കിയെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായിരുന്നില്ല.

ഡൽഹിക്ക് വേണ്ടി 32 പന്തിൽ രണ്ട് സിക്സും ഒരു ഫോറുമടക്കം 43 റൺസ് നേടിയ മുൻ നായകൻ ശ്രേയസ് അയ്യരാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ഓപ്പണർ ശിഖർ ധവാൻ (8) നാലാം ഓവറിൽ പുറത്തായശേഷം ക്രീസിലെത്തിയ അയ്യർ 14-ാം ഓവർ വരെ പൊരുതിനിന്നു.

സീസണിലെ അഞ്ചാമത്തെ തോൽവി വഴങ്ങിയ രാജസ്ഥാൻ ഒൻപത് മത്സരങ്ങളിൽ നിന്ന് എട്ടുപോയിന്റുമായി ആറാം സ്ഥാനത്താണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, IPL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.