SignIn
Kerala Kaumudi Online
Friday, 26 April 2024 4.33 PM IST

അക്ഷരജാലകം ഗുരുശ്രേഷ്ഠ പുരസ്‌കാരങ്ങൾ സമ്മാനിച്ചു

3
സി. രാജഗോപാലിന്റെ 'സ്വയം പ്രകാശിക്കുന്ന ജീവിതം' എന്ന പുസ്തകത്തിന്റെ പ്രകാശനം സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിക്കുന്നു.

  • പുസ്തക പ്രകാശനം നടന്നു

കൊപ്പം: പ്രമുഖ സാഹിത്യകാരനും അദ്ധ്യാപകനുമായിരുന്ന എം.എസ്. കുമാറിന്റെ സ്മരണാർത്ഥം അക്ഷര ജാലകം സാംസ്‌കാരിക കൂട്ടായ്മ ഏർപ്പെടുത്തിയ ഗുരുശ്രേഷ്ഠ പുരസ്‌കാര വിതരണവും, സി. രാജഗോപാലിന്റെ 'സ്വയം പ്രകാശിക്കുന്ന ജീവിതം' എന്ന പുസ്തകത്തിന്റെ പ്രകാശനവും കൊപ്പം അഭയത്തിൽ നടന്നു. നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു.

തിരുവനന്തപുരം കണിയാപുരം ഗവ. യു.പി സ്‌കൂൾ അദ്ധ്യാപകനും സാമൂഹിക പ്രവർത്തകനുമായ മുഹമ്മദ് റസൽ, മലപ്പുറം പുറത്തൂർ ഡി.വി.എൽ.പി സ്‌കൂൾ അദ്ധ്യാപകനും, ജീവകാരുണ്യ പ്രവർത്തകനുമായ എസ്. ജയരാജ്, വട്ടേനാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയും കലാ സാംസ്‌കാരിക പ്രവർത്തകയുമായ ഗീത മഠത്തിൽ എന്നിവർക്കാണ് എം.എസ്. കുമാർ സ്മാരക ഗുരുശ്രേഷ്ഠ പുരസ്‌കാരം നൽകിയത്. നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് പുരസ്‌കാര സമർപ്പണവും പുസ്തക പ്രകാശനവും നിർവഹിച്ചു.

പി. കൃഷ്ണൻ അദ്ധ്യക്ഷനായി. അക്ഷരജാലകം ഗ്ലോബൽ പ്രസിഡന്റ് ഹുസൈൻ തട്ടത്താഴത്ത് ആമുഖ ഭാഷണം നടത്തി സാഹിത്യ അക്കാഡമി അവാർഡ് നേടിയ കവി പി. രാമൻ, എം. റസീഫ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗിരീശൻ മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തി. ടി.വി.എം അലി, നിരഞ്ജൻ, സി. രാജഗോപാലൻ പള്ളിപ്പുറം, റസൽ മുഹമ്മദ്, ഗീത ടീച്ചർ, ജയരാജ്, സുരയ്യ യുസുഫ്, സൻസാര, ഷാഫി തൃത്താല, ഷംസു നിള, അക്ബർ തൃത്താല, ഫാത്തിമ നിസ എന്നിവർ സംബന്ധിച്ചു. സംഗീത വിരുന്ന്, ചെണ്ടമേളം, പുല്ലാങ്കുഴൽ, കവിത ആലാപനം എന്നിവയുമുണ്ടായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.