പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 488 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മറ്റുസംസ്ഥാനത്തുനിന്ന് വന്നതും 487 പേർ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.
ജില്ലയിൽ ഇതുവരെ 1,76,651 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,69,065 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.
ഇന്നലെ കൊവിഡ് ബാധിതനായ ചെറുകോൽ സ്വദേശി (65) മരിച്ചു.
ജില്ലയിൽ ഇന്നലെ 1165 പേർ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 167101 ആണ്. ജില്ലക്കാരായ 8450 പേർ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |