SignIn
Kerala Kaumudi Online
Saturday, 27 April 2024 2.22 AM IST

വട്ടിയൂർക്കാവ് കേരളത്തിന് നൽകിയ മനോഹരമായ നൃത്തച്ചുവടുകൾ; ചിലങ്ക നൃത്തോത്സവത്തിൽ തിളങ്ങി നിജ

nija

​​​ചിലങ്ക നൃത്തോത്സവം 2021ൽ തിളങ്ങി നിജ പി എസ്. ഇന്നലെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ കുച്ചിപ്പുടി അവതരിപ്പിക്കുമ്പോൾ എല്ലാവരുടെയും കണ്ണും കാതും ഹൃദയവും ഈ തിരുവനന്തപുരം സ്വദേശിനിയുടെ നേർക്കായിരുന്നു.

നിശാഗന്ധി ഫെസ്റ്റിവൽ ഉൾപ്പെടെ രാജ്യത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ തന്റെ നൃത്തസാന്നിദ്ധ്യം അറിയിച്ച കലാകാരിയാണ് നിജ പി എസ്. സർവകലാശാല വേദികളിൽ നിന്നും നിരവധി അംഗീകാരങ്ങൾ ഈ നർത്തകിയെ തേടിയെത്തിയിട്ടുണ്ട്.

ദൂരദർശൻ കേന്ദ്രയുടെ ഗ്രേഡഡ് കലാകാരിയായ നിജ, റിഗാറ്റ സംഗീത നാട്യ കലാകേന്ദ്രയുടെ ഡയറക്ടർ ഗിരിജ ചന്ദ്രന്റ കീഴിലാണ് കുച്ചുപ്പുടി അഭ്യസിക്കുന്നത്. വൈലോപ്പിള്ളി സംസ്‌കൃതി ഭവനും സാംസ്‌കാരിക വകുപ്പും ചേർന്ന് സെപ്തംബർ 23- 29 വരെയായിരുന്നു ചിലങ്ക നൃത്തോത്സവം 2021 സംഘടിപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VYLOPPILLI SAMSKRITHI, NIJA PS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.