പാലക്കാട്: എസ്.എൻ.ഡി.പി യോഗം എലപ്പുള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിവിധ ശാഖകളിലെ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി. അനുമോദന യോഗം എ. പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ കെ. അരവിന്ദാക്ഷൻ അദ്ധ്യക്ഷനായി. എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബു മുഖ്യാതിഥിയായി. യൂണിയൻ സെക്രട്ടറി കെ.ആർ. ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ആർ. ഭാസ്കരൻ, വൈസ് പ്രസിഡന്റ് യു. പ്രഭാകരൻ, എസ്.എൻ.പി.എസ് പ്രസിഡന്റ് ബാലൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വി. സുരേഷ്, വി. ജയപ്രകാശ് എന്നിവർ പങ്കെടുത്തു.