SignIn
Kerala Kaumudi Online
Wednesday, 18 May 2022 10.21 PM IST

എസ്.എൻ കോളേജ് ചാമ്പ്യന്മാർ

sn-college
പുരുഷ വിഭാഗം ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ എസ്.എൻ കോളേജ് ടീം

കണ്ണൂർ: കണ്ണൂർ സർവകലാശാല ഇന്റർകോളേജിയറ്റ് പുരുഷ വിഭാഗം ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ എസ്.എൻ കോളേജ് ചാമ്പ്യന്മാരായി. സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ രണ്ടാം സ്ഥാനവും ഗവ. ബ്രണ്ണൻ കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പയ്യന്നൂർ കോളേജ് ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു എസ്.എൻ കോളേജിന്റെ വിജയം. ടൂർണമെന്റിൽ ഒരു സെഞ്ചുറി അടക്കം 242 റൺസെടുത്ത എസ്.എൻ കോളേജ് ക്യാപ്ടൻ പി. അതുൽ മാൻ ഓഫ് ദി സീരീസായി.

സമാപനചടങ്ങിൽ സെന്റ്‌ ജോസഫ്സ് കോളേജ് പ്രിൻസിപ്പാൾ ഡോ. കെ.സി. മുരളീധരൻ അധ്യക്ഷത വഹിച്ചു. സമ്മാനദാനം കായിക വിഭാഗം അസി. ഡയറക്ടർ ഡോ. കെ.വി. അനൂപ്, പയ്യന്നൂർ കോളേജ് കായിക വിഭാഗം മേധാവി കെ.എൻ. അജിത് എന്നിവർ ചേർന്ന് നിർവ്വഹിച്ചു. യാസിർ, കെ. ലജേഷ് എന്നിവർ സംസാരിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KANNUR, CRIKET
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.