മഞ്ചേരി: മഞ്ചേരിയിൽ സംസ്ഥാന വഖഫ് ബോർഡിന്റെ ആഭിമുഖ്യത്തിലുള്ള വഖഫ് രജിസ്‌ട്രേഷൻ അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി. അബ്ദറഹ്മാൻ നിർവഹിച്ചു.സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ അഡ്വ. ടി.കെ. ഹംസ അദ്ധ്യക്ഷനായി. അഡ്വ. യു.എ.ലത്തീഫ് എം.എൽ.എ മുഖ്യാതിഥിയായി. വഖഫ് ബോർഡിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ജില്ലാ വികസന കമ്മിഷണർ എസ്. പ്രേംകൃഷ്ണൻ, വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബി.എം. ജമാൽ, സംസ്ഥാന വഖഫ് ബോർഡ് അംഗങ്ങളായ എം.സി.മായിൻ ഹാജി, അഡ്വ. പി.വി.സൈനുദ്ദീൻ, അഡ്വ. എം.ഷറഫുദ്ദീൻ, പ്രൊഫ. കെ.എം.അബ്ദുൾ റഹീം, റസിയ ഇബ്രാഹിം, വി.എം.രഹ്ന പങ്കെടുത്തു.