അടൂർ : ആർ.എസ്.പി നേതൃത്വത്തിൽ ഭാരതബചാവോ എന്ന മുദ്രാവാക്യമായി നവംബർ 26ന് ഡൽഹിയിൽ നടത്തുന്ന പാർലമെന്റ് മാർച്ചിന് മുന്നോടിയായി അടൂരിലെ ബി. എസ്. എൻ. എൽ ഒാഫീസിന് മുന്നിൽ ധർണ്ണ നടത്തി. നിയോജകമണ്ഡലം സെക്രട്ടറി പൊടിമോൻ കെ. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണ്ണ ദേശീയ സമിതിഅംഗം കെ. എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു. പ്രകാശ്, ഷാജി മുല്ലക്കൽ, എൻ.സോമരാജൻ, അംബിക സോമരാജൻ,പുരുഷോത്തമൻ നായർ, വി.ശ്രീകുമാർ, തങ്കമണി, ബാബു കടമ്പനാട്, ശശിധരൻ,രാജേന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |