തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 12,161 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 90,394 സാമ്പിളുകളാണ് പരിശോധിച്ചത്. 155 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 11,413 പേർക്ക് സമ്പർക്കത്തിലൂടെ രോഗ ബാധ. 86 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 1,43,500 പേർ ചികിത്സയിലും 4,56,952 പേർ നിരീക്ഷണത്തിലുമുണ്ട്. 2,46,36,782 പേർക്ക് ഒരു ഡോസും 1,08,31,505 പേർക്ക് രണ്ട് ഡോസും വാക്‌സിനും നൽകി.