കൊല്ലം: പലകാര്യങ്ങളിലും മുൻപന്തിയിലുള്ള കേരളത്തിന് ആരോഗ്യസാക്ഷരത കൂടി നേടിയെടുക്കാൻ കഴിയുന്ന തരത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കേണ്ട കാലം അതിക്രമിച്ചെന്ന് കെ. സോമപ്രസാദ് എം.പി പറഞ്ഞു. 'കേരളകൗമുദി' കൊല്ലം യൂണിറ്റിന്റെ നേതൃത്വത്തിൽ ഹൃദയദിനാചരണ ചടങ്ങിൽ ഡോക്ടർമാരെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യരംഗത്ത് ആധുനിക വത്കരണവും നവീന ഉപകരണങ്ങളുമൊക്കെ ഉണ്ടായിട്ടും ബഹുഭൂരിപക്ഷത്തിനും ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധയില്ലാത്തത് ഇതിന് ഉദാഹരണമാണ്. രോഗിയെ ആശുപത്രിയിലെത്തിച്ചു കഴിഞ്ഞാൽ തങ്ങളുടെ ഉത്തരവാദിത്തം അവസാനിച്ച തരത്തിലാണ് പലരുടെയും പെരുമാറ്റം. പിന്നീടുള്ള എല്ലാ ഉത്തരവാദിത്വങ്ങളും ഡോക്ടർമാർക്കും ആശുപത്രിക്കും മാത്രമാണെന്ന ചിന്താഗതികൾ മാറണം. ആരോഗ്യസാക്ഷരതയുടെ അഭാവം മൂലമാണ് പലേടത്തും ആരോഗ്യപ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |