കോട്ടയം : മഹാത്മാഗാന്ധി സേവാ സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയെപറ്റി മഹാകവികൾ എഴുതിയ കവിതകളുടെ സംഗീതാവിഷ്ക്കാരമായ ഗാന്ധിദർശന സംഗീത സദസ് 2ന് രാവിലെ 10.30 ന് ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സുപ്രീംകോടതി മുൻ ജസ്റ്റിസ് കെ.ടി.തോമസ് ഉദ്ഘാടനം ചെയ്യും. മോൻസ് ജോസഫ് എം.എൽ.എ ഗാന്ധിസ്മൃതി നടത്തും. സേവാ സൊസൈറ്റി പ്രസിഡന്റ് ടി.എസ്.സലീം അദ്ധ്യക്ഷത വഹിക്കും. ഡോ.മണക്കാല ഗോപാലകൃഷ്ണൻ ഗാന്ധിദർശൻ സംഗീത സദസ് നടത്തും.