കൊച്ചി: ആസ്റ്റർ മെഡ്സിറ്റിയിലെ ന്യൂറോസയൻസസ് ഗ്ലോബൽ സെന്റർ ഒഫ് എക്സലൻസ് ഇന്ന് രാവിലെ 11 ന് മന്ത്രി വീണ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആസ്റ്റർ സി.എം.ഡി ഡോ.ആസാദ്മൂപ്പൻ, ഡോ.ആശാകിശോർ എന്നിവർ സംസാരിക്കും. ന്യൂറോ ക്രിട്ടിക്കൽ കെയർ, സ്ട്രോക് , പാർക്കിൻസൺ ആൻഡ് മൂവ്മെന്റ് ഡിസോർഡർ, എപിലെപ്സി തുടങ്ങി ന്യൂറോ സംബന്ധമായ എല്ലാ രോഗങ്ങൾക്കും സമഗ്ര ചികിത്സ ലഭ്യമാകുന്ന കേന്ദ്രമായി ആസ്റ്റർ മാറും. ഫർഹാൻ യാസിൻ, ഡോ. ബോബിവർക്കി, അമ്പിളി വിജയ രാഘവൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |