SignIn
Kerala Kaumudi Online
Sunday, 22 May 2022 4.39 AM IST

നിയമസഭ തിങ്കൾ മുതൽ, പാസാക്കാൻ 45 ബില്ലുകൾ

mb-rajesh

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനം തിങ്കളാഴ്ച മുതൽ നവംബർ 12 വരെ നടക്കും. പൂർണമായും നിയമനിർമ്മാണത്തിനായി ചേരുന്ന സമ്മേളനത്തിൽ ആദ്യ രണ്ട് ദിവസങ്ങളിൽ മാത്രം ഏഴ് ബില്ലുകൾ പരിഗണിക്കുമെന്ന് സ്പീക്കർ എം.ബി. രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

45 ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളാണ് പരിഗണിക്കാനുള്ളത്. 19 ദിവസം നിയമനിർമ്മാണത്തിനും നാല് ദിവസം അനൗദ്യോഗിക കാര്യത്തിനും ഒരു ദിവസം ഉപധനാഭ്യർത്ഥനകളുടെ പരിഗണനയ്ക്കുമാണ്.

പഞ്ചായത്തിരാജ്, നഗര-ഗ്രാമാസൂത്രണം, മുനിസിപ്പാലിറ്റി, ചരക്കുസേവന നികുതി, പൊതുവില്പന നികുതി, ധനസംബന്ധമായ ഉത്തരവാദിത്വം എന്നിവയുമായി ബന്ധപ്പെട്ട ഭേദഗതി ബില്ലുകളും തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബില്ലുമാണ് ആദ്യ രണ്ടു ദിവസം പരിഗണിക്കുന്നത്.

വിവിധ സർവകലാശാലാനിയമ ഭേദഗതി, കള്ള് വ്യവസായ വികസന ബോർഡ്, മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും പൊതുജനാരോഗ്യം, മെ‌ഡിക്കൽ പ്രാക്ടിഷണേഴ്സ്, കേരള ധാതുക്കൾ (അവകാശങ്ങൾ നിക്ഷിപ്തമാക്കൽ), സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായസ്ഥാപനങ്ങൾ സുഗമമാക്കൽ ഭേദഗതി തുടങ്ങിയ ബില്ലുകൾ തുടർന്നുള്ള ദിവസങ്ങളിൽ പരിഗണിക്കുന്നുണ്ട്.

'കൊവിഡ് പശ്ചാത്തലത്തിൽ ഒന്നരവർഷമായി സമ്മേളന ദിവസങ്ങളിൽ കുറവ് വന്നതിനാലാണ് ബില്ലുകൾ യഥാസമയം പാസ്സാക്കാനാവാതെ പോയത്".

- എം.ബി. രാജേഷ്, സ്‌പീക്കർ

 കേരളപ്പിറവിക്ക് കടലാസ് രഹിത സഭ

സഭയ്ക്കകത്തെ എല്ലാ നടപടികളും കടലാസ് രഹിതമാക്കുന്നതിന്റെ ഔപചാരിക ലോഞ്ചിംഗ് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നടത്തും.

 സന്ദർശകരാവാം

സന്ദർശക ഗാലറികളിലേക്ക് പരിമിതതോതിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കും.

 സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി നിയമസഭയുടെ ആഭിമുഖ്യത്തിൽ സെമിനാറുകൾ, ചർച്ചകൾ, കോൺഫറൻസുകൾ, സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വനിതകൾക്കുമായി വൈവിദ്ധ്യമാർന്ന പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും.

നിയമസഭാ മ്യൂസിയം, ലൈബ്രറി വിപുലീകരണം എന്നിവയുടെ ഉദ്ഘാടനവും കൊവിഡ് നിയന്ത്രണങ്ങൾ കുറയുന്ന മുറയ്ക്ക് നടത്തും.

 നി​യ​മ​സ​ഭ​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് തെ​റ്റ്:​ ​സ്പീ​ക്കർ

നി​യ​മ​സ​ഭ​യെ​ക്കു​റി​ച്ച് ​അ​ധി​ക്ഷേ​പ​ക​ര​മാ​യ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​ത് ​തെ​റ്റാ​ണെ​ന്ന് ​സ്പീ​ക്ക​ർ​ ​എം.​ബി.​ ​രാ​ജേ​ഷ്.​ ​വി​മ​ർ​ശ​ന​മാ​കാം.​ ​അ​ധി​ക്ഷേ​പം​ ​പാ​ടി​ല്ല.​ ​അ​ന്ത​സ്സു​ള്ള​ ​വാ​ക്കു​ക​ളു​പ​യോ​ഗി​ച്ച് ​വേ​ണം​ ​വി​മ​ർ​ശി​ക്കാ​ൻ.​ ​ഒ​രു​ ​ദൃ​ശ്യ​മാ​ദ്ധ്യ​മ​ത്തി​ലെ​ ​അ​വ​താ​ര​ക​ൻ​ ​നി​യ​മ​സ​ഭാം​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ​മോ​ശം​ ​പ​രാ​മ​ർ​ശം​ ​ന​ട​ത്തി​യ​തി​നെ​ ​കു​റി​ച്ച് ​ചോ​ദി​ച്ച​പ്പോ​ഴാ​യി​രു​ന്നു​ ​സ്പീ​ക്ക​റു​ടെ​ ​പ്ര​തി​ക​ര​ണം.
പ​ദ​പ്ര​യോ​ഗം​ ​ന​ട​ത്തി​യ​ ​വ്യ​ക്തി​ ​ഖേ​ദ​പ്ര​ക​ട​നം​ ​ന​ട​ത്തി​യി​ട്ടു​ണ്ട്.​ ​നി​യ​മ​സ​ഭാ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​തെ​റ്റാ​യി​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യു​ന്ന​തും​ ​തെ​റ്റാ​യ​ ​കാ​ര്യ​മാ​ണ്.​ ​നി​യ​മ​സ​ഭാ​ ​ച​ട്ട​ങ്ങ​ളു​ടെ​ ​പ​രി​ഷ്ക​ക്ക​ര​ണം​ ​മ​ന്ത്രി​ ​കെ.​ ​രാ​ധാ​കൃ​ഷ്ണ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​അ​ഡ്ഹോ​ക് ​ക​മ്മി​റ്റി​ ​പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും​ ​സ്പീ​ക്ക​ർ​ ​പ​റ​ഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MB RAJESH
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.