കൊല്ലം: പൊലീസ്, ജയിൽ, മറ്റ് സേനാവിഭാഗങ്ങൾ തുടങ്ങിയവയിലെ സേവന പുരസ്കാര ജേതാക്കളെ കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അനുമോദിക്കും. ശനിയാഴ്ച രാവിലെ 10ന് മേവറം ലാലാസ് കൺവെൻഷൻ സെന്ററിൽ ചേരുന്ന സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനംചെയ്യും. സമിതി പ്രസിഡന്റ് അയത്തിൽ അൻസർ അദ്ധ്യക്ഷത വഹിക്കും. എം. നൗഷാദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. മേയർ പ്രസന്ന ഏണസ്റ്റ് വിശിഷ്ടാതിഥിയാകും. രാഷ്ട്രപതി, മുഖ്യമന്ത്രി, പൊലീസ് മേധാവി എന്നിവരുടെ പുരസ്കാരങ്ങൾക്ക് അർഹരായ ജില്ലയിൽ നിന്നുള്ള പൊലീസ്, സംസ്ഥാനത്തെ ജയിൽ, മറ്റ് സേനാവിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെയാണ് ആദരിക്കുന്നതെന്ന് സമിതി രക്ഷാധികാരി ബി. പ്രദീപ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രസിഡന്റ് അയത്തിൽ അൻസർ, ഷാഹിദ ലിയാഖത്ത്, ജി. ശങ്കർ, ജോൺ വർഗീസ് പുത്തൻപുരയിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |