ന്യൂഡൽഹി: വനിതാ മുന്നേറ്റം ലക്ഷ്യമിട്ട് ഭാരതീയ ജനതാ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ദേശീയതലത്തിലും സംസ്ഥാനങ്ങളിലും 4-ഇ സെന്ററുകൾ ആരംഭിക്കുന്നു. വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം, ശാക്തീകരണം എന്നീ രംഗങ്ങളിൽ സ്ത്രീകൾക്ക് കരുത്തു നൽകാനും അവസരങ്ങൾ ഒരുക്കാനും ലക്ഷ്യമിട്ടാണ് പരിപാടി.
വനിതകൾക്ക് തൊഴിൽ അപേക്ഷ സമർപ്പിക്കാനുള്ള പോർട്ടൽ സജ്ജമാക്കൽ, സ്വയം തൊഴിൽ തുടങ്ങാനും വായ്പ നേടാനും പരിശീലനം, വിദ്യാഭ്യാസത്തിനും തുടർ പഠനത്തിനും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകൽ തുടങ്ങിയവയാണ് ലക്ഷ്യമെന്ന് മഹിളാമോർച്ച അഖിലേന്ത്യാ സെക്രട്ടറി പത്മജ എസ്. മേനോൻ അറിയിച്ചു.
ഡെറാഡൂണിൽ നടന്ന മഹിളാ മോർച്ച ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ കേന്ദ്ര റെയിൽവേ-ടെക്സ്റ്റൈൽസ് സഹമന്ത്രി ദർശന ജാർദോഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. മഹിളാമോർച്ച ദേശീയ അദ്ധ്യക്ഷ വനതി ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |