SignIn
Kerala Kaumudi Online
Wednesday, 18 May 2022 9.14 PM IST

127 സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ടാബ്‌ലെറ്റ്

byju

ചാലക്കുടി: തുല്യപഠന അവസരങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ ബെന്നി ബെഹ്നാൻ എം.പി മുൻനിര എഡ്‌ടെക് കമ്പനിയായ ബൈജൂസുമായി സഹകരിച്ച് 127 സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ടാബ് ലറ്റ് വിതരണം ചെയ്തു. ആറ് മുതൽ 18 വയസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ടാബിനോടൊപ്പം ബൈജൂസ് പഠനപരിപാടിയും സൗജന്യമായി നൽകി. 71 പെൺകുട്ടികൾക്കും 56 ആൺകുട്ടികൾക്കുമാണ് ടാബ് നൽകിയത്. എല്ലാവർക്കും വിദ്യാഭ്യാസം' എന്ന സാമൂഹിക സംരംഭങ്ങൾക്ക് കീഴിൽ ബൈജുവിന്റെ തുടർച്ചയായ പരിശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഉയർന്ന നിലവാരമുള്ള ഡിജിറ്റൽ ടൂളുകളിലേക്കും പഠന അവസരങ്ങളിലേക്കും പ്രാപ്തിയില്ലാത്ത സമൂഹങ്ങളിൽ നിന്നുള്ള കുട്ടികളുടെ കൂടി പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് കൂടിയാണ് പദ്ധതി. ബൈജൂസുമായി സഹകരിച്ച് നടപ്പാക്കിയ വിദ്യാഭ്യാസ പരിപാടി, ദരിദ്ര സമൂഹങ്ങളെ ഉയർത്തുന്നതിനുള്ള ദീർഘകാല കാഴ്ചപ്പാടിന് ഊർജ്ജം നൽകുന്നുണ്ടെന്ന് ബെന്നി ബെഹനാൻ പറഞ്ഞു. ഡിജിറ്റൽ സാങ്കേതികതയും വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം കുറച്ച് ഗുണനിലവാരമുള്ള പഠനം കുട്ടികളിലേയ്ക്ക് എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രൻ പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THRISSUR, TABLET
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.