തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച്
കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ (കെ.ജി.എം.ഒ.എ)
ഡോക്ടർമാർ ഇന്നു മുതൽ നിസഹകരണ സമരത്തിലേക്ക്. ആശുപത്രിയിലെത്തുന്ന രോഗികളെ ബാധിക്കാത്തവിധമാണ് ആദ്യഘട്ടസമരം. നടപടിയുണ്ടായില്ലെങ്കിൽ
നവംബർ ഒന്നുമുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിൽപ്പ് സമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.ജി.എസ്.വിജയകൃഷ്ണനും ജനറൽ സെക്രട്ടറി ഡോ.ടി.എൻ.സുരേഷും അറിയിച്ചു.