SignIn
Kerala Kaumudi Online
Monday, 23 May 2022 11.48 AM IST

ആവേശമില്ലാതെ അമൃത് പദ്ധതികൾ

v

ചെലവഴിച്ചത് പദ്ധതി വിഹിതത്തിന്റെ 31. 53 ശതമാനം മാത്രം

കേന്ദ്രാവിഷ്കൃത പദ്ധതിയായിട്ടും എം.പിയുടെ ഇടപെടലുകൾക്ക് വിലക്ക്

കൊല്ലം: അമൃത് പദ്ധതിയിൽ അനുവദിച്ചതുക ചെലവഴിക്കുന്നതിൽ കൊല്ലം നഗരസഭ ഏറ്റവും പിന്നിൽ. ഞാങ്കടവ് കുടിവെള്ള പദ്ധതിയുൾപ്പെടെയുള്ള 57 പദ്ധതികളിൽ ഇതുവരെ പൂർത്തീകരിക്കാൻ കഴിഞ്ഞത് 38 എണ്ണം മാത്രമാണ്. പാർക്കുകൾ,​ ഫുട് ഓവർ ബ്രിഡ്ജുകൾ എന്നിവയുടെ പണിയാണ് പൂർത്തീകരിച്ചവയിൽ ഏറെയും. ഇവയാകട്ടെ ആർക്കും ഉപകരിക്കാത്ത തരത്തിൽ നോക്കുകുത്തികളാവുകയും ചെയ്തു. 2005ൽ ആരംഭിച്ച അമൃത് പദ്ധതിയിലൂടെ ജില്ലയ്ക്ക് ലഭിച്ചത് 253.45 കോടിരൂപയാണ്. എന്നാൽ ഇതുവരെ ചെലവഴിച്ചത് 65.17 കോടിരൂപ മാത്രമാണ്. പദ്ധതി പുരോഗമനം സംബന്ധിച്ച അമൃത് റിപ്പോർട്ടിലാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. 2020 മാർച്ചിൽ പൂർത്തീകരിക്കുന്ന തരത്തിലാണ് പദ്ധതികൾ ആവിഷ്കരിച്ചതെങ്കിലും പലതും പാതിവഴിയിൽ മുടങ്ങികിടക്കുന്ന അവസ്ഥയാണ്.

എം.പിയ്ക്ക് അപ്രഖ്യാപിത വിലക്ക്

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിൽ പാർലമെന്റ് അംഗത്തിന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് നഗരസഭ. എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ മണ്ഡലമായിട്ടും നടപ്പാക്കുന്ന ഒരു പദ്ധതിയുടെയും നിർവഹണ, അവലോകന യോഗങ്ങളിലൊന്നും അദ്ദേഹത്തെ വിളിക്കുകയോ പങ്കെടുപ്പിക്കുകയോ ചെയ്യാറില്ല. കരാറുകാരും അമൃത് അധികൃതരും നൽകുന്ന റിപ്പോർട്ടുകൾ മാത്രമാണ് അദ്ദേഹം വഴി ഭവന, നഗരകാര്യ മന്ത്രാലയത്തിലെത്തുന്നത്. കൃത്യമായ അവലോകനറിപ്പോർട്ടുകളും നിർവഹണ പുരോഗതി സംബന്ധിച്ച രേഖകളും കൃത്യമായി മന്ത്രാലയത്തിലെത്താൻ വൈകുന്നത് ഭാവിയിൽ വിവിധ പദ്ധതികൾക്ക് കേന്ദ്രസഹായം ലഭിക്കുന്നതിന് തടസമാമായേക്കാം.

അമൃത് പദ്ധതി

കുടിവെള്ളം, മാലിന്യസംസ്കരണം, നഗര ഗതാഗതം, ഓടകളുടെയും പാർക്കുകളുടെയും നിർമ്മാണം, നവീകരണം തുടങ്ങി അഞ്ചിന പദ്ധതികൾക്കുവേണ്ടി 2015ൽ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം രൂപീകരിച്ച കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് അമൃത് (അടൽമിഷൻ ഫോർ റെജുവിനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ). സംസ്ഥാനത്ത് അമൃത് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത് 6 കോർപ്പറേഷനുകളും 3 നഗരസഭകളുമാണ്.

പദ്ധതികൾ - അനുവദിച്ച തുക (കോടി)

ജലവിതരണം - 118.91
മലിനജല സംരക്ഷണം - 40.35
ഓടകൾ - 29.16
നഗരഗതാഗതം - 20.79
പാർക്കുകൾ - 3.73

ജില്ലയിലെ ആകെ പദ്ധതികൾ : 57
പൂർത്തിയായത് : 38
അനുവദിച്ചതുക : 253. 45 കോടി
ടെണ്ടർചെയ്തത് : 212. 94 കോടി
ചെലവഴിച്ചത് : 65. 17 കോടി

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.