SignIn
Kerala Kaumudi Online
Friday, 26 April 2024 7.37 PM IST

ചാർജ്ജ് വർദ്ധിപ്പിക്കണം : ബസുടമകൾ സമരത്തിലേക്ക്

bus

തൃശൂർ : ഡീസൽ വില താങ്ങാനാവാത്തതിനാൽ സ്വകാര്യ ബസുടമകൾ സർവീസ് നിറുത്തിവെയ്ക്കാൻ ഒരുങ്ങുന്നു. ബസ് ഓടിച്ചാൽ ഡീസൽ അടിക്കാനുള്ള വരുമാനം ലഭിക്കാത്ത സാഹചര്യമാണെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു. സെപ്റ്റംബറിലും ഡിസംബറിലും അടയ്‌ക്കേണ്ട നികുതി ഒഴിവാക്കണമെന്നും വിദ്യാർത്ഥികളുടേത് ഉൾപ്പെടെ ബസ് ചാർജ്ജ് വർദ്ധിപ്പിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെടാത്ത പക്ഷം സർവീസ് നിറുത്തിവയ്ക്കുമെന്നും ജില്ലാ പ്രസിഡന്റ് എം.എസ്. പ്രേംകുമാർ. ജനറൽ സെക്രട്ടറി കെ.കെ. സേതുമാധവൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, BUS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.