പത്തനംതിട്ട : ഇടതുപ്രകടനപത്രികയിലെ പ്രഖ്യാപിത നിലപാട് മാറ്റിക്കൊണ്ട് പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ കഴിയില്ലെന്ന് മന്ത്രിതന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ മൗനംവെടിഞ്ഞ് ഇടതുസംഘടനകൾ നയം വ്യക്തമാക്കണമെന്ന് കേരള എൻ.ജി.ഒ. സംഘ് സംസ്ഥാന ജോ. സെക്രട്ടറി എസ്. രാജേഷ് ആവശ്യപ്പെട്ടു. മന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതിഷേധിച്ചുകൊണ്ട് നടന്ന പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് പി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.ജി.അശോക് കുമാർ, പി.എസ്.രഞ്ജിത്ത്, പി.ആർ.രമേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി.പ്രിയേഷ്, എം.രാജേഷ് എന്നിവർ നേതൃത്വം നൽകി.