പാലക്കാട്: നഗരത്തിൽ പൊട്ടിപൊളിഞ്ഞു കിടക്കുന്ന റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുൻസിപ്പൽ സെക്രട്ടറിയെ യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സദ്ദാംഹുസൈന്റെ നേതൃത്വത്തിലാണ് ഉപരോധിച്ചത്. നാളെ മുതൽ പൊട്ടിപൊളിഞ്ഞ റോഡുകളിലെ കുഴികൾ നികത്തുമെന്ന നഗരസഭ സെക്രട്ടറിയുടെയും എൻജിനീയറുടെയും ഉറപ്പിൽ ഉപരോധം അവസാനിപ്പിച്ചു. ഉപരോധത്തിൽ മണ്ഡലം ഭാരവാഹികളായ എം.അരുൺ, ഷമീർ മുഹമ്മദലി, എച്ച്.ബുഷറ, മണ്ഡലം പ്രസിഡന്റുമാരായ ഹക്കീം കൽമണ്ഡപം, ലക്ഷ്മണൻ, മുനീർ, നഗരസഭാ കൗൺസിലർ കെ.മൻസൂർ എന്നിവർ പങ്കെടുത്തു.