മാലെ : മാൽദീവ്സിൽ നടക്കുന്ന സാഫ് കപ്പ് ഫുട്ബാളിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ടീം ഇന്ന് ശ്രീലങ്കയെ നേരിടും. വൈകിട്ട് 4.30നാണ് കിക്കോഫ്. ആദ്യ മത്സരത്തിൽ ഇന്ത്യ ബംഗ്ളാദേശിനോട് 1-1ന് സമനില വഴങ്ങിയിരുന്നു.ശ്രീലങ്ക ബംഗ്ളാദേശിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റിരുന്നു.അഞ്ചു രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ലങ്ക അഞ്ചാമതും. 10ന് നേപ്പാളിനും 13ന് മാൽദീവ്സിനോടുമാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |