നിലമ്പൂർ : ഭക്ഷണശാല കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടത്തിയയാൾ എക്‌സൈസിന്റെ പിടിയിലായി. എടക്കര മുപ്പിനിപ്പരത പുത്തൻപുരയ്ക്കൽ മഞ്ചക്കൽ വീട്ടിൽ ഗോവിന്ദരാജ് (57) ആണ് റേഞ്ച് ഇൻസ്‌പെക്ടർ കെ.വി.നിധിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കലാസാഗർ കൗക്കാട് റോഡിലെ ഹോട്ടലിലാണ് മദ്യം വിളമ്പിയത്. പരാതി ലഭിച്ചതിനെ തുടർന്നാണ് എക്‌സൈസ് പരിശോധന നടത്തിയത്. മദ്യം കഴിച്ചു കൊണ്ടിരുന്ന രണ്ടു പേർക്കെതിരെയും കേസെടുത്തു. മദ്യപിക്കാൻ ഹോട്ടലിൽ സൗകര്യമൊരുക്കി ഉയർന്ന വിലയ്ക്ക് മദ്യം വിൽക്കുകയാണ് ഇയാൾ ചെയ്യുന്നതെന്ന് അധികൃതർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |