1. സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ആദ്യ ഏഷ്യാക്കാരൻ?
2. ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ച വർഷം?
3. അഭയഘട്ട് ആരുടെ അന്ത്യവിശ്രമസ്ഥലമാണ്?
4. ഫിലിപ്പീൻസിൽ 6PM ആകുമ്പോൾ അതിന് 180ഡിഗ്രി പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന പനാമകനാലിൽ സമയം എന്തായിരിക്കും?
5. ഇന്ത്യയിൽ യൂറോപ്യന്മാരുടെ / പോർച്ചുഗീസുകാരുടെ ആദ്യത്തെ കോട്ട?
6. ബാലവേല നിരോധിച്ചിരിക്കുന്ന ഇന്ത്യൻ ഭരണഘടനാ വകുപ്പ്?
7. ജലത്തിനടിയിൽ ശബ്ദമളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം?
8. 'ഗോപുരനടയിൽ" ആരെഴുതിയ നാടകമാണ്?
9. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കയച്ച ആദ്യ സ്വകാര്യ ബഹിരാകാശ പേടകം?
10. സുനാമിയെത്തുടർന്ന് പൊട്ടിത്തെറിച്ച ജപ്പാനിലെ ആണവനിലയം?
11. ഇന്ത്യൻ രൂപയുടെ ചിഹ്നം (₹) രൂപകല്പനചെയ്തതാര്?
12. രാജ്യത്തെ ആദ്യത്തെ പ്ലാസ്റ്റിക് മാലിന്യമുക്ത ജില്ല?
13. ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കൽ സ്വാതന്ത്ര്യം അനുവദിക്കുന്നതിനുള്ള സമരത്തിന് നേതൃത്വം നൽകിയതാര്?
14. തിരു - കൊച്ചി രൂപംകൊണ്ട വർഷം?
15. വേദങ്ങളിലേക്ക് മടങ്ങിപ്പോവുക ഏത് സംഘടനയുടെ അടിസ്ഥാന തത്വമായിരുന്നു?
16. അഭിനവഭാരത് എന്ന വിപ്ളവസംഘടന ആരംഭിച്ചത്?
17. വിദ്യാധിരാജൻ എന്ന നാമധേയം സ്വീകരിച്ചതാര്?
18. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷനായിരുന്ന മലയാളി?
19. ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി?
20. ശ്രീനാരായണ ഗുരു സമാധിയായ വർഷം?
21. ലോകമിതവ്യയദിനം എന്നാണ്?
22. 2014ലെ ലോകകപ്പ് ഫുട്ബോളിന്റെ വേദി?
23. ക്യൂരിയോസിറ്റി ഇറങ്ങിയ ചൊവ്വയിലെ ഗർത്തം അറിയപ്പെടുന്നത്?
24. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിന് സംസ്ഥാന സർക്കാർ സാമൂഹിക ക്ഷേമ വകുപ്പുവഴി നടപ്പാക്കുന്ന നൂതന പദ്ധതി?
25. ജ്ഞാനികളുടെ ആചാര്യൻ എന്നറിയപ്പെടുന്ന ഗ്രീക്ക് തത്വചിന്തകൻ?
26. നിയമങ്ങളുടെ അന്തഃസത്ത എന്ന പുസ്തകം എഴുതിയതാര്?
27. കേരളത്തിലെ ആദ്യത്തെ വൃത്താന്തപത്രം 1881ൽ കൊച്ചിയിൽ നിന്നും പ്രസിദ്ധീകരണമാരംഭിച്ച കേരളമിത്രമാണ്. ഇതിന്റെ ആദ്യത്തെ പത്രാധിപൻ ആരായിരുന്നു?
28. സമ്മതിദായകരുടെ ദേശീയദിനം എന്നാണ്?
29. സൗത്ത് കരോളൈനയുടെ ഗവർണറായി സ്ഥാനമേറ്റ ഇന്ത്യൻ വംശജ?
30. റഡാറിൽ ദൃശ്യമാകാത്ത വിധത്തിലുള്ള ചൈനയുടെ യുദ്ധവിമാനം?
31. മുപ്പത്തിനാലാം ദേശീയ ഗെയിംസിന് ദീപം തെളിയിച്ചതാര്?
32. സമ്പത്തിനെപ്പറ്റിയുള്ള പഠനശാഖ ഏത് പേരിലറിയപ്പെടുന്നു?
33. സൗദി അറേബ്യയിലേക്ക് പലായനം ചെയ്ത ടുണീഷ്യൻ പ്രസിഡന്റ്?
34. ലോകകപ്പ് ഫുട്ബോൾ മത്സരത്തിന് 2014ൽ ആതിഥ്യം വഹിക്കുന്ന രാജ്യം?
35. ജൈവകൃഷിയുടെ ഉപജ്ഞാതാവ്?
36. ഹോർത്തുസ് മലബാറിക്കസ് എന്ന ഗ്രന്ഥം ഏത് രാജ്യക്കാരുടെ സംഭാവനയാണ്?
37. മാർഗദർശിയായ ഇംഗ്ലീഷുകാരൻ എന്ന് വിശേഷിപ്പിക്കുന്നതാരെ?
38. വാസ്കോഡഗാമ മൂന്നാം തവണ കേരളത്തിൽ വന്നത് ഏത് വർഷം?
39. ചട്ടമ്പിസ്വാമികളുടെ കുട്ടിക്കാലത്തെ പേര്?
40. സ്വദേശാഭിമാനി പത്രം ആരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു?
41. റോമൻ ദേവതയായ വീനസിന്റെ പേരിൽ അറിയപ്പെടുന്ന ഗ്രഹം?
42. മനുഷ്യന്റെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം?
43. അരിയുടെ തവിടിൽ അടങ്ങിയിരിക്കുന്ന വിറ്രാമിൻ?
44. ഇന്ത്യ സ്വന്തമായി നിർമ്മിച്ച ലഘുഭാര പോർവിമാനം?
45. ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കാർഷികവിള?
46. ഇന്ത്യയിൽ നിന്ന് ഏത് വിദേശപട്ടണത്തിലേക്കാണ് ആദ്യമായി I.S.D ഫോൺ ലഭ്യമായത്?
47. എച്ച്.ഐ.വി വൈറസ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
48. ഞള്ളാനി ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?
49. വല്ലാർപാടം ടെർമിനലിന്റെ നടത്തിപ്പു ചുമതല ആരാണ് നിർവഹിക്കുന്നത്?
50. അന്താരാഷ്ട്ര വനവർഷമായി ആചരിക്കുന്നത്?
ഉത്തരങ്ങൾ
(1) അമർത്യാ സെൻ
(2) 1919
(3) മൊറാർജി ദേശായി
(4) 6AM
(5) മാനുവൽകോട്ട
(6) 24
(7) ഹൈഡ്രോഫോൺ
(8) എം.ടി. വാസുദേവൻ നായർ
(9) ഡ്രാഗൺ
(10) ഫുകുഷിമ
(11) ഡി. ഉദയകുമാർ
(12) കോഴിക്കോട്
(13) വൈകുണ്ഠസ്വാമികൾ
(14) 1949
(15) ആര്യസമാജം
(16) വി.ഡി സവർക്കർ
(17) ശ്രീചട്ടമ്പി സ്വാമികൾ
(18) സി. ശങ്കരൻ നായർ
(19) അൽമേഡ
(20) 1928
(21) ഒക്ടോബർ 30
(22) ബ്രസീൽ
(23) ഗേൽക്രേറ്രർ
(24) നിർഭയ
(25) അരിസ്റ്റോട്ടിൽ
(26) മൊണ്ടസ്ക്യൂ
(27) കണ്ടത്തിൽ വർഗീസ് മാപ്പിള
(28) ജനുവരി 25
(29) നിക്കി ഹാലി
(30) ജെ 20
(31) ദീപിക കുമാരി
(32) അഫ്നോളജി
(33) ബൻ അലി
(34) ബ്രസീൽ
(35) ആൽബർട്ട് ഹോവാർഡ്
(36) ഡച്ചുകാർ
(37) മാസ്റ്രർ റാൽഫിച്ച്
(38) 1524
(39) കുഞ്ഞൻപിള്ള
(40) വക്കം അബ്ദുൾ ഖാദർ മൗലവി
(41) ശുക്രൻ
(42) 33
(43) വിറ്റാമിൻ ബി
(44) തേജസ്
(45) കൂർക്ക
(46) ലണ്ടൻ
(47) ലൂക്ക് മൊണ്ടജ്നിയർ
(48) ഏലം
(49)ദുബായ് പോർട്ട് വേൾഡ്
(50) 2011
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |