
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലേക്ക് (ബിഇഎൽ) ട്രെയിനി എഞ്ചിനീയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 119 ഒഴിവുകളാണുള്ളത്. ജനുവരി ഒൻപതുവരെയാണ് അപേക്ഷിക്കാൻ അവസരം. യോഗ്യരായവർക്ക് ബിഇഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. എഞ്ചിനീയറിംഗിൽ ബിരുദമുള്ളവരാണ് അപേക്ഷ സമർപ്പിക്കേണ്ടത്. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്.
ജനുവരി 11നാണ് എഴുത്തുപരീക്ഷ. 119 ഒഴിവുകളിൽ 65 എണ്ണം ഇലക്ട്രോണിക്സ് വിഭാഗത്തിലേക്കും 37 എണ്ണം മെക്കാനിക്കൽ വിഭാഗത്തിലേക്കും ആറെണ്ണം കമ്പ്യൂട്ടയർ സയൻസ് വിഭാഗത്തിലേക്കും ഒരെണ്ണം കെമിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്കും എന്നിങ്ങനെയാണ് ഒഴിവുകൾ. സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ച് ജനറൽ, ഒബിസി, ഇഡബ്ല്യുഎസ്, എസ് സി, എസ് ടി വിഭാഗങ്ങൾക്ക് സംവരണവും ഉറപ്പാക്കിയിട്ടുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദം നേടിയിരിക്കണം.
ട്രെയിനി ഫിനാൻസ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് എംബിഎ ബിരുദം ഉണ്ടായിരിക്കണം. 28 വയസിന് താഴെ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 30,000 മുതൽ 40,000 രൂപ വരെ ശമ്പളം ഉണ്ടാകും. കൂടാതെ നിരവധി ആനുകൂല്യങ്ങളും ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |