
കേരളത്തിലെ ബിസ്സിനസ്സ് സ്കൂളുകളിൽ എം.ബി.എ പ്രവേശനത്തിനുള്ള കേരളം മാനേജ്‌മന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് -K-MAT 2026 ലെ ആദ്യ സെഷൻ പരീക്ഷ ജനുവരി 25ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. ബിരുദധാരികൾക്ക് അപേക്ഷിക്കാം. മൂന്ന് മണിക്കൂർ സമയത്തെ പരീക്ഷയ്ക്ക് 180 ഒബ്ജക്റ്റീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും.
ജനുവരി 15 വരെ അപേക്ഷിക്കാം. 720 ആണ് മൊത്തം മാർക്ക്. യോഗ്യത നേടാൻ 54 മാർക്ക് വേണം. ഇംഗ്ലീഷ് ലാംഗ്വേജ് യൂസ് ആൻഡ് കോമ്പ്രീഹെൻഷൻ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ഡാറ്റ സുഫീസിൻസി ആൻഡ് ലോജിക്കൽ റീസണിംഗ്, പൊതു വിജ്ഞാനം എന്നിവയിൽ നിന്നുള്ള ചോദ്യങ്ങളുണ്ടാകും. www.cee.kerala.gov.in
റീച്ച് -ഫിനിഷിംഗ് സ്കൂൾ
വനിത വികസന കോർപ്പറേഷൻ നടത്തുന്ന ഫിനിഷിംഗ് സ്കൂളായ റീച്ചിലെ തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് പ്ലസ് ടു, ബിരുദം പൂർത്തിയാക്കിയവർക്ക് ഇപ്പോൾ അപേക്ഷിക്കാം. പൈത്തൺ, ഡാറ്റ സയൻസ് പ്രോഗ്രാമുകൾക്ക് ഓൺലൈൻ മോഡിലാണ് പരിശീലനം. ജനുവരി 15 വരെ അപേക്ഷിക്കാം. www.reach. org.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |