കോട്ടയം : കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് വിതരണം ചെയ്യുമെന്ന് സർക്കാർ ഉത്തരവ് ഇറക്കിയ പെൻഷൻ പരിഷ്ക്കരണ - ക്ഷമാശ്വാസ കുടിശിക തടഞ്ഞുവയ്ക്കുന്നത് നീതിയല്ലന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ടോമി കല്ലാനി പറഞ്ഞു.
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെൻഷൻകാരുടെ ന്യായമായ അവകാശങ്ങൾ തടഞ്ഞുവയ്ക്കുന്നത് ജനാധിപത്യ സർക്കാരിന് യോജിച്ചതല്ലന്നും, കൊവിഡ് ക്കാല പ്രതിസന്ധിയിൽ അവരെ സമരം ചെയ്യിക്കുന്നത് അനുചിതമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡന്റ് കെ.ഡി.പ്രകാശൻ അദ്ധ്യക്ഷനായിരുന്നു. അഡ്വ.ജി. ഗോപകുമാർ , ടി.എസ്.സലിം, ബി.രവീന്ദ്രൻ, പി.കെ.മണിലാൽ, പി.ഡി.ഉണ്ണി, എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |