ശ്രീകൃഷ്ണപുരം: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി കർഷക പ്രക്ഷോഭ കർഷകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കെ.എസ്.കെ.ടി.യു ശ്രീകൃഷ്ണപുരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിനു മുന്നിലേക്ക് മാർച്ചും ധർണയും നടത്തി. സമരം കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ജില്ലാ എക്സിക്യൂട്ടിവ് അംഗം പി. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ഏരിയാ വൈസ് പ്രസിഡന്റ് എ. ശിവശങ്കരൻ അദ്ധ്യക്ഷനായി. കേരള കർഷകസംഘം ഏരിയാ പ്രസിഡന്റ് പി. സുബ്രഹ്മണ്യൻ, യൂണിയൻ ഏരിയാ സെക്രട്ടറി വി. പ്രജീഷ് കുമാർ, ജോയന്റ് സെക്രട്ടറി കെ.ടി. ഉണ്ണിക്കൃഷ്ണൻ, പി.എൻ. കോമളം, സി. രാജിക, സുനിത ജോസഫ് എന്നിവർ സംസാരിച്ചു.