തിരുവനന്തപുരം: സംസ്ഥാനത്ത് ബെവ്കോ മദ്യവില്‍പ്പനശാലകളുടെ പ്രവർത്തന സമയം പുതുക്കി നിശ്ചയിച്ചു. ഇനിമുതൽ രാവിലെ 10 മുതൽ രാത്രി ഒമ്പതു വരെയാണ് പ്രവർത്തന സമയം. കൊവിഡ് ബാധയ്ക്കു മുൻപുള്ള സമയക്രമത്തിലേക്കാണ് പ്രവർത്തനം മാറ്റുന്നത്. നാളെ മുതൽ പുതുക്കിയ സമയം നിലവിൽവരും.
അതേസമയം, പുതിയ തീരുമാനത്തിനെതിരെ തൊഴിലാളി സംഘടനകൾ ഉൾപ്പടെ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ബെവ്കോയിൽ ജോലി ചെയ്യുന്നുണ്ടെന്നും യാത്രാ സൗകര്യങ്ങൾ ആവശ്യത്തിന് ഇല്ലാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ ഉത്തരവ് നടപ്പാക്കുന്നതിനെക്കുറിച്ച് പു:നപരിശോധിക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |