SignIn
Kerala Kaumudi Online
Friday, 26 April 2024 7.20 PM IST

യശ്വസിക്ക് കിട്ടിയ സമ്മാനം

yashwasi

കഴിഞ്ഞ വാരം രാജസ്ഥാൻ റോയൽസിൽനിന്ന് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയെങ്കിലുംഐ.പി.എല്ലിലെ തുടക്കകാരനായ രാജസ്ഥാൻ ഓപ്പണർ യശ്വസ്വി ജയ്സ്വാളിന് ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്രസിംഗ് ധോണിയുടെ സമ്മാനം. ധോണി ഒപ്പിട്ടു നൽകിയ ബാറ്റായിരുന്നു യശ്വസിയെ തേടിയെത്തിയ സമ്മാനം. ഇത് കിട്ടിയതോടെ യശസ്വി ജയ്സ്വാൾ അതീവ സന്തോഷത്തിലാണ്. ഞാനിപ്പോൾ ഭൂമിയിലല്ല, ചന്ദ്രനിലാണെന്നാണ് യശസ്വി പറഞ്ഞത്.

അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിന്റെ ഏഴു വിക്കറ്റ് വിജയത്തിന് ചുക്കാൻ പിടിച്ചത് യശസ്വിയായിരുന്നു. 21 പന്തിൽ 50 റൺസ് നേടിയ യശസ്വിയും ആൾറൗണ്ടർ ശിവം ദുബെയും (64 നോട്ടൗട്ട്) ചേർന്നാണ് രാജസ്ഥാനെ രാജകീയമായി പ്രതീക്ഷയുടെ കൂടാരത്തിൽ എത്തിച്ചത്. 15 പന്തുകൾ ബാക്കി നിൽക്കെയാണ് രാജസ്ഥാൻ റോയൽസ് ചെന്നൈയിൽ നിന്നു വിജയം കൈക്കലാക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, YASHWASI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.