ദുബായ് : ഐ.പി.എല്ലിൽ അടുത്ത വർഷത്തെ മെഗാ ലേലത്തിനു മുന്നോടിയായി മഹേന്ദ്രസിംഗ് ധോണിയെ നിലനിർത്തിയേക്കുമെന്ന് സൂചന നൽകി ചെന്നൈ സൂപ്പർ കിംഗ്സ് ടീമുടമകളായ ഇന്ത്യാ സിമന്റ്സ്. മെഗാ ലേലത്തിനു മുന്നോടിയായി ഓരോ ടീമുകൾക്കും വളരെ കുറച്ച് താരങ്ങളെ നിലനിർത്താൻ അവസരമുണ്ട്. ഈ അവകാശം ഉപയോഗിച്ച് ധോണിയെ വരും സീസണിലും നിലനിർത്തുമെന്നാണ് ചെന്നൈ നൽകുന്ന സൂചന.
എന്നാൽ അടുത്ത സീസണിൽ താൻ ചെന്നൈയിൽത്തന്നെ കളിക്കുമെന്ന കാര്യത്തിൽ ഉറപ്പുപറയാനാകില്ലെന്ന് ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിന് ടോസിംഗിനെത്തിയപ്പോൾ ധോണി പറഞ്ഞ. അടുത്ത സീസണിൽ പുതുതായി രണ്ട് ടീമുകൾ കൂടി ഉണ്ടാകുന്നതിനാൽ എത്ര കളിക്കാരെ ചെന്നൈയ്ക്ക് നിലനിറുത്താനാകുമെന്ന് ബി.സി.സി.ഐ ചട്ടങ്ങൾ വ്യക്തമായാലേ ഇക്കാര്യത്തിൽ ഉറപ്പുപറയാനാകൂവെന്നും ധോണി പറഞ്ഞു. എന്നാൽ 2022 സീസണിൽ താൻ ഐ.പി.എല്ലിന് ഉണ്ടാകുമെന്ന് ധോണി കഴിഞ്ഞ ദിവസം ഇന്ത്യാ സിമന്റ്സിന്റെ ഒരു ചടങ്ങിൽ പറഞ്ഞിരുന്നു. നൽകിയിരുന്നു. ചെന്നൈയിൽ വിരമിക്കൽ മത്സരം കളിക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.