ചെങ്ങന്നൂർ : എസ്.എൻ.ഡി.പിയോഗം ചെങ്ങന്നൂർ യൂണിയൻ യൂത്ത്മൂവ്‌മെന്റ് നേതൃത്വത്തിൽ സരസകവി മൂലൂർ സ്മാരക എവറോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ഫുട്‌ബാൾ ടൂർണമെന്റ് 14 മുതൽ 17 വരെ മെഴുവേലി പത്മനാഭോദയം ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്ത് നടക്കും. 14 ന് ഉച്ചക്കഴിഞ്ഞ് മൂന്നിന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പിയോഗം ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ എം.ബി.ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. യോഗം ലീഗൽ അഡ്വൈസർ അഡ്വ.രാജൻ ബാബു മുഖ്യ അതിഥിയായിരിക്കും. യൂത്ത്മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി രാജേഷ് നെടുമങ്ങാട് സംഘടനാ സന്ദേശം നൽകും. മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധരൻ എവറോളിംഗ് ട്രോഫികൾ ഏറ്റുവാങ്ങും. ഗ്രാമപഞ്ചായത്ത് അംഗം ശ്രീദേവി ടോണി, അഡ്. കമ്മിറ്റി അംഗങ്ങളായ അനിൽ അമ്പാടി, എസ്. ദേവരാജൻ, എം.പി. സുരേഷ്, കെ.ആർ. മോഹനൻ, ബി. ജയപ്രകാശ് തൊട്ടാവാടി, മോഹനൻ കൊഴുവല്ലൂർ, വനിതാസംഘം ചെങ്ങന്നൂർ യൂണിയൻ പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, സെക്രട്ടറി റീന അനിൽ, മെഴുവേലി ശാഖാ അഡ്.കമ്മിറ്റി വൈസ് ചെയർമാൻ സുരേഷ് കുമാർ, കൺവീനർ പ്രവീൺകുമാർ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ അഡ്.കമ്മിറ്റി അംഗം മഹേഷ് . എസ് എന്നിവർ സംസാരിക്കും. ചെങ്ങന്നൂർ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം സ്വാഗതവും യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൺവീനർ അരുൺ തമ്പി കൃതജ്ഞതയും പറയും.
17ന് വൈകിട്ട് 6ന് വിജയികൾക്കുള്ള ട്രോഫികൾ മുൻ എം.എൽ.എ കെ.സി.രാജഗോപാലൻ സമ്മാനിക്കും. സിനി ആർട്ടിസ്റ്റ് ജോബി പാല മുഖ്യഅതിഥി ആയിരിക്കും. ശാഖാ വൈസ് ചെയർമാൻ സുരേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. 65ാം എസ്.എൻ.ഡി.പി ശാഖ ജോ.കൺവീനർ രാഹുൽ രാജ് സ്വാഗതവും ടൂർണമെന്റ് കമ്മിറ്റി കൺവീനർ പ്രമോദ് നന്ദിയും പറയും. ടൂർണമെന്റിൽ ചെങ്ങന്നൂർ യൂണിയനിലെ 12 യൂണിറ്റുകളിൽ നിന്നുള്ള ടീമുകൾ മത്സരിക്കുമെന്ന് യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൺവീനർ അരുൺ തമ്പി പറഞ്ഞു.