SignIn
Kerala Kaumudi Online
Saturday, 27 April 2024 4.07 AM IST

ശ്രദ്ധിക്കപ്പെടാത്ത ദൃശ്യഭംഗി

mulloor

തെക്കൻ കേരളത്തിൽ ബീച്ചുകളാൽ സമ്പന്നമാണ് തലസ്ഥാന നഗരമായ തിരുവനന്തപുരം. എന്നാൽ അധികമാരും കേട്ടിട്ടില്ലാത്ത ബീച്ചാണ് മുല്ലൂർ തോട്ടം ബീച്ച്. ഇവിടുത്തെ പ്രകൃതിഭംഗിയും അത് തരുന്ന സമാധാനാന്തരീക്ഷവുമാണ് ബീച്ചിനെ ആകർഷകമാകുന്നത്. തെങ്ങുകളാലും കവുങ്ങുകളാലും ചുറ്റപ്പെട്ടിരിക്കുന്ന ഈ ബീച്ച് ഒരു പൂന്തോട്ടത്തിന് സമാനമായ ദൃശ്യഭംഗി നൽകുന്നു.

ഇളം പച്ചയും നീലിമ കലർന്നതുമായ കടൽ, വലിയ പാറക്കൂട്ടങ്ങൾ, പാറകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കക്കകൾ, ചുറ്റും ഉള്ള തണൽ വൃക്ഷങ്ങൾ ഇവയെല്ലാം സംയോജിച്ച ഒരു ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്. തെക്കൻ തിരുവിതാംകൂറിലെ ബീച്ചുകളെ അപേക്ഷിച്ച് റിസോർട്ടുകൾ തീരെ കുറവായതിനാൽ തികച്ചും മാലിന്യമുക്ത മേഖലയാണ് ഇവിടം.

നൂറ്റാണ്ടുകൾ പഴക്കമുള്ള നാഗർ ക്ഷേത്രമാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. കടലിനോട് ചേർന്ന് ഒരു പാറയുടെ മുകളിലാണ് ഈ ക്ഷേത്രം കാണപ്പെടുന്നത്. ഒറ്റക്കല്ലിൽ തീർത്ത ദേവി വിഗ്രഹമാണ് ഇവിടുത്തെ പ്രതിഷ്ഠ. കാലാകാലങ്ങളായി എല്ലാ മാസവും ആയില്യം നാളിൽ ഇവിടെ നാഗരൂട്ടും ആയില്യ പൂജയും അനുഷ്ഠിച്ചു പോരുന്നു. നഗരത്തിന്റെ തിരക്കിൽ നിന്നൊഴിഞ്ഞ് മാനസിക ഉല്ലാസം തേടുന്നവർക്ക് പറ്റിയ ഇടമാണ് മുല്ലൂർ ബീച്ച്.

എത്തിച്ചേരാൻ

തിരുവനന്തപുരത്ത് നിന്നും ഏകദേശം 19 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന മുല്ലൂർ ബീച്ചിലേക്ക് കോവളം-പൂവാർ-വിഴിഞ്ഞം റോ‌ഡ് വഴി സഞ്ചരിച്ചാൽ എത്തിച്ചേരാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKLY, YATHRA
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.