ചർമ്മത്തിലെകറുത്ത പാടുകൾ അകറ്റി മുഖത്തിന് തിളക്കം നൽകാൻ ക്യാരറ്റ് സഹായിക്കും. വിറ്റാമിൻ എ, പൊട്ടാസ്യം, മറ്റ് ആന്റി ഓക്സിഡന്റുകൾ എന്നിവ അടങ്ങിയ ക്യാരറ്റ് ചർമ്മത്തിന്റെ ആരോഗ്യം നിലനിറുത്തുന്നു. കാരറ്റ് കൊണ്ട് തയ്യാറാക്കിയ ചില ഫെയ്സ് പാക്കുകൾ പരിചയപ്പെടാം.
ഒരു പകുതി ക്യാരറ്റ് അരച്ചെടുത്ത് അതിൽ ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ പാലും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടി 15 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ചർമ്മത്തിന്റെ വരൾച്ചയും ചുളിവുകളും അകറ്റാൻ ഈ ഫെയ്സ് പാക് നല്ലതാണ്.
ക്യാരറ്റ് പേസ്റ്റിലേക്ക് ഒരു ടീസ്പൂൺ തൈര്, കടലമാവ്, ചെറുനാരങ്ങാ നീര് എന്നിവ ചേർത്ത് യോജിപ്പിക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി അരമണിക്കൂറിനുശേഷം ചെറിയ ചൂടുവെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഇത് ഉപയോഗിക്കാം.
ക്യാരറ്റ് ജ്യൂസും ഒരു ടീസ്പൂൺ വെള്ളരിക്ക ജ്യൂസും നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ കഴുകുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |