കോട്ടയം: ഇൻഫർമേഷൻ-പബ്ളിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃംഖല പദ്ധതിക്കായി (പ്രിസം) സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ എന്നിവരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. www.careers.cdit.org യിലെ നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ളിക്ക് ചെയ്ത് 17നകം അപേക്ഷിക്കണം. ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ഫോട്ടോ എന്നിവ അപ് ലോഡ് ചെയ്യണം. സൈറ്റിൽ അപ് ലോഡ് ചെയ്തു കഴിഞ്ഞാൽ മാറ്റം അനുവദിക്കില്ല. അപേക്ഷകർ മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം. 26 നാണ് എഴുത്തുപരീക്ഷ. ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. വിശദാംശങ്ങൾ www.prd.kerala.gov.inൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |