ആമിർ അഭിനയിച്ച ആറ് പരസ്യചിത്രങ്ങൾ ഇന്നുമുതൽ ഉപഭോക്താക്കളിലേക്ക്
'കൂടുതൽ നടക്കൂ, ചലിച്ചുകൊണ്ടേയിരിക്കൂ" പുതിയ കാമ്പയിൻ
കോഴിക്കോട്: ഉത്സവകാലത്തോട് അനുബന്ധിച്ച് പ്രമുഖ ഫാഷൻ ഫുട്‌വെയർ ബ്രാൻഡായ വാക്കറൂ 'കൂടുതൽ നടക്കൂ, ചലിച്ചുകൊണ്ടേയിരിക്കൂ" എന്ന ഇന്റഗ്രേറ്റഡ് മാർക്കറ്റിംഗ് കാമ്പയിന് തുടക്കമിട്ടു. ബോളിവുഡ് സൂപ്പർതാരവും ബ്രാൻഡ് അംബാസഡറുമായ ആമിർ ഖാൻ അഭിനയിച്ച ആറ് പരസ്യചിത്രങ്ങൾ ഇന്നുമുതൽ ഉപഭോക്താക്കളിലേക്ക് എത്തും.
ഡിറ്റക്‌ടീവ്, കരിയർ കൗൺസിലർ, പ്രിൻസിപ്പൽ, സി.ബി.ഐ., ഡോക്‌ടർ, മുത്തച്ഛൻ എന്നിങ്ങനെ ആറ് വ്യക്തിത്വ പ്രതിച്ഛായകളിലാണ് ആമിർ പ്രത്യക്ഷപ്പെടുന്നത്. ഹവാസ് ക്രിയേറ്റീവ് ഗ്രൂപ്പ് ഇന്ത്യയാണ് ആശയമൊരുക്കി കാമ്പയിൻ നിർമ്മിച്ചത്. ബ്രാൻഡിനെ കുറിച്ച് അവബോധം സൃഷ്‌ടിക്കുകയും താങ്ങാവുന്ന വിലയിൽ സുഖകരവും രൂപഭംഗിയേറിയതുമായ പാദരക്ഷകൾ ആഗ്രഹിക്കുന്ന യുവാക്കൾക്ക് ഈടും മികവുറ്റതുമായ ഉത്പന്നങ്ങൾ കണ്ടെത്താൻ അവസരമൊരുക്കുകയുമാണ് കാമ്പയിന്റെ ലക്ഷ്യമെന്ന് വാക്കറൂ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടർ വി.കെ.സി. നൗഷാദ് പറഞ്ഞു.