SignIn
Kerala Kaumudi Online
Friday, 26 April 2024 10.44 PM IST

മുഖക്കുരു അകറ്റാൻ

face-pack

മുഖക്കുരുപൊതുവേ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. മുഖക്കുരു ഉണ്ടാകുന്നതും ഇതുമൂലം ഭംഗി നഷ്ട്ടപ്പെടുമെന്ന ആശങ്കയും പലപ്പോഴും നമ്മുടെ ആത്മവിശ്വാസത്തെ പോലും ബാധിക്കും. മുഖസൗന്ദര്യത്തിലല്ല വ്യക്തിത്വത്തിലാണ് കാര്യം എന്ന ചിന്തയാണ് ആദ്യം നമുക്ക് വേണ്ടത്. ചില പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിച്ച് ഒരു പരിധി വരെ മുഖക്കുരുവിനെ തടയാൻ സാധിക്കും.

മുഖക്കുരു തടയാനായി ധാരാളം വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. ചെറുചൂടുവെള്ളത്തിൽ ഇടക്കിടയ്‌ക്ക് മുഖം കഴുകുന്നതും നല്ലതാണ്. ഒരു ഐസ് കട്ടയെടുത്ത് മുഖത്ത് മുഖക്കുരുവുള്ള ഭാഗത്ത് വയ്‌ക്കുന്നതിലൂടെ മുഖക്കുരുവിന്റെ വലിപ്പവും ചുവപ്പ് നിറവും കുറയ്‌ക്കാൻ സാധിക്കും.

തക്കാളി നീരും തേനും സമം ചേർത്തു മുഖത്തു പുരട്ടുന്നതും മുഖക്കുരു മാറാൻ നല്ലതാണ്. ദിവസവും തുളസിയില നീര് മുഖത്ത് പുരട്ടുന്നതും മുഖക്കുരു മാറാൻ ഉത്തമമാണ്. കറുവപ്പട്ട പൊടി, ഒരു സ്‌പൂൺ തേൻ, നാരങ്ങനീര് എന്നിവ നന്നായി മിക്‌സ് ചെയ്ത് മുഖത്തു പുരട്ടി 10 മിനിറ്റിനുശേഷം കഴുകി കളയാം. കൺതടങ്ങളും വായ്ഭാഗവും ഒഴിവാക്കി വേണം ഇത് പുരട്ടാൻ. ആഴ്‌ചയിൽ രണ്ടു തവണ ഈ ഫെയ്സ് പാക് പരീക്ഷിക്കാം. മുഖക്കുരു ഇല്ലതാക്കി, മുഖത്തിന്റെ സൗന്ദര്യം വീണ്ടെടുക്കാൻ ഈ ഫെയ്സ് പാക്ക് സഹായിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKLY, BEAUTY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.