SignIn
Kerala Kaumudi Online
Friday, 22 May 2026 2.57 PM IST

ബംഗളൂരുവിൽ കനത്ത മഴ, വെള്ളക്കെട്ട്,​ ട്രാക്ടറിലേറി വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

rain

ബംഗളൂരു: കനത്തമഴയെ തുടർന്ന് കർണാടകയിൽ വെള്ളപ്പൊക്കം. ബംഗളൂരു നഗരത്തിലെ പലയിടത്തും ജനജീവിതം സ്തംഭിച്ച നിലയിലായി. ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തിലേക്കുള്ള വഴി വെള്ളക്കെട്ടായതിനാൽ രൂക്ഷമായ ഗതാഗത തടസമുണ്ടായി. വെള്ളക്കെട്ട് ഒഴിവാക്കാനായി യാത്രക്കാരൻ ട്രാക്ടറിലേറി വിമാനത്താവളത്തിലെത്തിയ വീഡിയോ വൈറലായി.

നിരവധി വാഹനങ്ങളാണ് എയർപോർട്ടിൽ പ്രവേശിക്കാൻ കഴിയാതെ റോഡിൽ നിരനിരയായി കിടക്കുന്നത്. ലഗേജുമായി നിരവധി യാത്രക്കാരും വാഹനങ്ങളിൽ കുരുങ്ങിക്കിടക്കുകയാണ്.

കനത്ത മഴയിൽ കൊനപ്പന അഗ്രഹാരയിൽ ഒരാൾ ഷോക്കേറ്റ് മരിച്ചു. വീട്ടിൽ വെള്ളം കയറി ഷോർട്ട് സർക്യൂട്ട് ഉണ്ടായതിനെ തുടർന്നാണ് മരണം. അതേസമയം, ഈ മാസം 15 വരെ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360