അടൂർ: മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാല ലൈബ്രററി കൗൺസിലിന്റെ ആഹ്വാനം അനുസരിച്ച് വിമുക്തി - ലഹരി വിരുദ്ധ ശില്പശാല നടത്തി. ലഹരി വിമോചന സമിതി പ്രസിഡന്റ് പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് കുടശനാട് മുരളി അദ്ധ്യക്ഷത വഹിച്ചു. റിട്ട.എക്സൈസ് ഇൻസ്പെക്ടർ അബ്ദുൾ ഹക്കീം ബോധവത്ക്കരണ ക്ലാസ് എടുത്തു. സാമൂഹ്യ പ്രവർത്തകൻ യശോധര പണിക്കർ ഗ്രന്ഥശാല സെക്രട്ടറി മീരടി അബ്ദുള്ള, കൗൺസിൽ അംഗം എസ്.അൻവർഷ, അക്ഷര സേനാംഗങ്ങളായ പഴകുളം ബൈജു, എച്ച്.റിയാസ്, ലിജു പനച്ചവിള, സജി പൊടിയൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |