SignIn
Kerala Kaumudi Online
Saturday, 27 April 2024 4.57 AM IST

ആരോഗ്യത്തിനും സൗന്ദര്യത്തിനും പപ്പായ

papaya

നിരവധി വിറ്റാമിനുകളും ധാതുക്കളും എൻസൈമുകളാലും സമ്പുഷ്‌ടമാണ് പപ്പായ. പറമ്പുകളിൽ സുലഭമായി ലഭിക്കുന്ന പപ്പായ വെറും വയറ്റിൽ കഴിക്കുകയോ ജ്യൂസ് രൂപത്തിൽ കുടിക്കുകയോ ചെയ്യുന്നത് ദഹനനാളത്തിലെ വിഷവസ്തുക്കളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. വയറുവേദന, മലബന്ധം, ദഹനസംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയ്‌ക്കും പരിഹാരമാണ്. വിറ്റാമിൻ എ, സി, ആന്റി ഓക്‌സിഡന്റ്‌സുകൾ എന്നിവയാൽ സമ്പന്നമായ പപ്പായ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മികച്ചതാണ്. പോഷകങ്ങളായ ല്യൂട്ടിൻ, സിയാക്സാന്തിൻ, വിറ്റാമിൻ ഇ എന്നിവ പപ്പായയിൽ അടങ്ങിയിട്ടുള്ളതിനാൽ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ള പപ്പായ ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്‌ക്കാനും സഹായിക്കുന്ന മികച്ച ഉപായം കൂടിയാണ്. പപ്പായ കഴിക്കുന്നത് ശരീരത്തിലെ ശ്വേതരക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ചുളിവുകൾ അകറ്റി ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാനും പപ്പായ ശീലമാക്കാം. വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ പപ്പായ സഹായിക്കുന്നു. പപ്പായയിലെ 'പപ്പെയ്ൻക്ക എന്ന എൻസൈം ചർമ്മത്തെ ആരോഗ്യകരമായി നിലനിറുത്തുകയും ചർമ്മത്തിന്റെ ഇലാസ്‌തികത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEAUTY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.