SignIn
Kerala Kaumudi Online
Friday, 26 April 2024 9.02 PM IST

കാണികളുടെ ശബ്ദതരംഗങ്ങൾ പതിപ്പിച്ച പുത്തൻ ജേഴ്സിയുമായി ഇന്ത്യ, വർഷങ്ങളായി തങ്ങളെ പിന്തുണയ്ക്കുന്ന ആരാധകർക്കുള്ള ആദരമെന്ന് ബി സി സി ഐ

indian-cricket

മുംബയ്: വർഷങ്ങളായി തങ്ങളെ പിന്തുണയ്ക്കുന്ന ആരാധകരുടെ ശബ്ദതരംഗങ്ങൾ ആലേഖനം ചെയ്ത പുത്തൻ ജേഴ്സിയുമായി ഐ സി സി ക്രിക്കറ്റ് ലോകകപ്പിന് ഒരുങ്ങി ഇന്ത്യ. സാമൂഹിക മാദ്ധ്യമങ്ങൾ വഴി ഇന്നാണ് ബി സി സി ഐ ഇന്ത്യൻ ടീമിന്റെ പുതിയ ജേഴ്സി പ്രകാശനം ചെയ്തത്. 'ബില്ല്യൺ ചീർസ് ജേഴ്സി' എന്ന് പേരിട്ടിരിക്കുന്ന പുതിയ കിറ്റ് കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യൻ താരങ്ങൾ അണിഞ്ഞ ജേഴ്സിക്ക് പകരമായിട്ടാണ് ഉപയോഗിക്കുക. 1992 ലോകകപ്പിൽ ഉപയോഗിച്ച പാറ്റേണിനെ അടിസ്ഥാനമാക്കിയുള്ള ജേഴ്സിയായിരുന്നു ഓസ്ട്രേലിയൻ പര്യടനത്തിൽ കൊഹ്‌ലിയും സംഘവും അണിഞ്ഞത്.

എന്നാൽ ഇന്ന് ഇറക്കിയത് ലോകകപ്പിന് ഉപയോഗിക്കുന്ന ജേഴ്സിയുടെ പാറ്റേൺ മാത്രമാണെന്നും ശരിക്കുള്ള ജേഴ്സി പിന്നീട് പുറത്തിറക്കുമെന്നും പറയുന്നുണ്ട്. ഇന്ന് സാമൂഹിക മാദ്ധ്യമങ്ങൾ വഴി ഇറക്കിയ ജേഴ്സിയിൽ ഇന്ത്യൻ ടീമിന്റെ സ്പോൺസർമാരായ ബൈജൂസിന്റെ ലോഗോ ഉള്ളത് കൊണ്ടാണ് ഇങ്ങനെയൊരു വാദം ഉയർന്നു വരുന്നത്. ഐ സി സി നിയമപ്രകാരം ലോകകപ്പ് പോലുള്ള ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന ടീമുകൾക്ക് തങ്ങളുടെ സ്പോൺസർമാരുടെ ലോഗോ പ്രദർശിപ്പിക്കാനുള്ള അനുമതിയില്ല. എന്നാൽ ഇതിനെകുറിച്ച് ബി സി സി ഐ വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല.

ഇന്ത്യൻ താരങ്ങൾക്ക് ലോകത്തിന്റെ എല്ലാ ഭാഗത്തും ആരാധകരുണ്ടെന്നും അവർക്കെല്ലാമുള്ള ആദരവാണ് പുതിയ ജേഴ്സിയെന്നും ബി സി സി ഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്ടനുമായ സൗരവ് ഗാംഗുലി പറഞ്ഞു. ഇത് ആദ്യമായാണ് കാണികളെ ആദരിച്ചുകൊണ്ട് ഇന്ത്യൻ ടീം ഒരു ജേഴ്സി രൂപകല്പന ചെയ്യുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CRICKET, BCCI, KOHLI, WORLD CUP, ICC, JERSEY LAUNCH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.