കൊല്ലം: പെരുംകുളം റോഡിലെ ചെളിക്കുണ്ടിൽ വിത്തുവിതച്ച് പ്രതിഷേധം. . മുപ്പതിലധികം ഇരുചക്ര വാഹനങ്ങൾ തെന്നിമറിഞ്ഞതും കാൽനടയാത്രികർ ചെളിവെള്ളത്തിൽ കുളിക്കുന്നതുമൊക്കെ അക്കമിട്ട് നിരത്തി കോരളകൗമുദി വാർത്ത നൽകിയിരുന്നു. വാർത്ത വന്നതോടെ നാട്ടുകാർ പ്രതിഷേധ പരിപാടികൾക്ക് തുടക്കമിട്ടു. പെരുംകുളം കൈരളി സാംസ്കാരിക സമിതി പ്രവർത്തകർ നെൽവിത്ത് വിതച്ചു. പ്രസിഡന്റ് പെരുംകുളം രാജീവ് ഉദ്ഘാടനം ചെയ്തു. റോഡിലെ അത്യാവശ്യ യാത്രയ്ക്ക് സംവിധാനമുണ്ടാക്കിയില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മിക്കുന്നത്. കൊട്ടാരക്കര- പുത്തൂർ റോഡിനെ എം.സി റോഡുമായി ബന്ധിപ്പിക്കുന്ന തരത്തിൽ കോട്ടാത്തല മൂഴിക്കോട്-ഇഞ്ചക്കാട് റോഡെന്ന പേരിലാണ് പദ്ധതിക്ക് തുക അനുവദിച്ചത്. പണി പാതിവഴിയിൽ നിറുത്തിയ കരാറുകാരൻ മറ്റ് റോഡുകളുടെ പിന്നാലെ പോയെന്നാണ് ആക്ഷേപം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |