കൊല്ലം: ജില്ലയിൽ വിവിധ അഗ്നിശമനാ നിലയങ്ങളിലേക്ക് വനിതാ ഹോം ഗാർഡുകളെ നിയമിക്കുന്നു. സൈനിക, അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്ന് വിരമിച്ചവർക്കും പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ജയിൽ, ഫോറസ്റ്റ്, എക്സൈസ് എന്നിവയിലെ യൂണിഫോം തസ്തികയിൽ നിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാം. എസ്.എസ്.എൽ.സി തത്തുല്യ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകർ വകുപ്പ് നടത്തുന്ന കായിക ക്ഷമതാ പരീക്ഷ വിജയിക്കണം. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും അടുത്തുള്ള അഗ്നിശമനാ നിലയവുമായോ 9497920062 എന്ന നമ്പരിലോ ബന്ധപ്പെടണം. പ്രായപരിധി: 35 - 58. അവസാനതീയതി: 26ന് വൈകിട്ട് 5 മണി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |