കൊച്ചി: ചന്ദ്രിക ദിനപ്പത്രം വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുസ്ളീംലീഗ് നേതാവും മുൻമന്ത്രിയുമായ ഡോ.എം.കെ. മുനീറിനെ ഇ.ഡി ചോദ്യംചെയ്തു. കള്ളപ്പണയിടപാട് നടന്നിട്ടില്ലെന്ന് മുനീർ മൊഴി നൽകി. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരായ മുനീറിനെ രാവിലെ 10.30 മുതൽ 11.30 ചോദ്യംചെയ്തു. ചന്ദ്രികയുടെ ഡയറക്ടർ ബോർഡ് അംഗമെന്ന നിലയിലാണ് ചോദ്യംചെയ്യാൻ വിളിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |