പാലക്കാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ദേശീയ കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) നെന്മാറ- കൊല്ലങ്കോട് റേഞ്ച് യോഗം ഡി.സി.സി ജനറൽ സെക്രട്ടറി കെ.ജി. എൽദോ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ആർ. വേലായുധൻ അദ്ധ്യക്ഷനായി. അയിലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എസ്.എം. ഷാജഹാൻ, യൂണിയൻ ഭാരവാഹികളായ വി. ഉണ്ണിക്കൃഷ്ണൻ, എം. മണികണ്ഠൻ, കെ.കൃഷ്ണൻ എന്നിവർ സംസാരിച്ചു. ജോലി ചെയ്യുന്നതിനിടെ അപകടം മൂലം മരണം സംഭവിച്ച വിൽപ്പന തൊഴിലാളികളുടെ മക്കൾക്ക് ക്ഷേമനിധി ബോർഡ് രജിസ്ട്രേഷൻ അടിയന്തരമായി അനുവദിക്കുക, കൊവിഡ് ബാധിച്ച തൊഴിലാളിക്ക് ക്ഷേമനിധി ബോർഡ് ധനസഹായം നൽകുക എന്നീ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |