പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻപോളി നിർമ്മിച്ച് നായകനാകുന്ന കനകം കാമിനി കലഹം ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. ഡിസ്നി പ്ളസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം ഗ്രേസ് ആന്റണി, വിനയ് ഫോർട്ട് എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.
ആൻഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് തീയതി നിശ്ചയിച്ചിട്ടില്ല. ഡിസ്നി പ്ളസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയാണിത്. ഹ്യൂമറും സസ്പെൻസും നിറഞ്ഞ ചിത്രത്തെക്കുറിച്ച് നിവിൻ പോളി പറയുന്നത്പ്രേക്ഷകർ ഏറെക്കാലമായി മിസ് ചെയ്യുന്ന, കാണാൻ കൊതിക്കുന്ന തരത്തിലുള്ള ഒരു എന്റർടെയ്നറായിരിക്കുമെന്നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |