ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വാക്സിനേഷൻ നൂറുകോടിയിലേക്ക്. ഇന്നലെ പുറത്തുവന്ന കണക്കുകൾ പ്രകാരം ഇതുവരെ നൽകിയത് 97.14കോടി (97,14,38,553) ഡോസുകൾ. 100 കോടി ഡോസ് നേട്ടം കൈവരിച്ചാൽ രാജ്യത്തെ ബസ് സ്റ്റാന്റുകൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ വഴി പ്രഖ്യാപനം നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം തയാറെടുപ്പ് നടത്തിയിട്ടുണ്ട്. സർക്കാർ മന്ദിരങ്ങളിലും മറ്റും ദീപാലങ്കാരവുമുണ്ടാകും.
അതിനിടെ രാജ്യത്ത് 6,862പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.കൊവിഡ് മുക്തരായവരുടെ എണ്ണം 3,33,82,100 ആയി. നിലവിൽ രാജ്യത്ത് 2,03,678പേരാണ് ചികിത്സയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |